മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലെത്താന്‍ എന്‍ഐഎ കോടതിയുടെ അനുമതി; നാളെ നാട്ടിലെത്തിയേക്കും

പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യത്തില്‍ ഇളവ്. കേരളത്തിലേക്ക് പോകാന്‍ എന്‍ ഐ എ കോടതിയാണ് മഅ്ദ്നിക്ക് ഇളവ് അനുവദിച്ചത്. രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി മഅ്ദനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

മെയ് മാസം മൂന്നാം തിയതി മുതല്‍ 11 ാം തിയതിവരെ നാട്ടില്‍ തങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അദ്ദേഹം നാളെത്തന്നെ കേരളത്തിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിന് അനുമതി തേടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബംഗളൂരു സ്ഫോടനകേസ് വിചാരണ നടത്തുന്ന പ്രതേക എന്‍.ഐ.എ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

രണ്ടാഴ്ച കാലത്തേക്കാണ് മഅ്ദനി അനുമതി തേടിയതെങ്കിലും 9 ദിവസമാണ് കോടതി അനുവദിച്ചത്. അര്‍ബുദരോഗം ബാധിച്ച്‌ അവശനിലയിലാണ് മഅ്ദനിയുടെ ഉമ്മ.

എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതി വേണമെന്നും അദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here