ജാക്കിചാന്റെ 18കാരിയായ മകള്‍ അന്തിയുറങ്ങുന്നത് തെരുവില്‍; കാരണം സ്വവര്‍ഗാനുരാഗം

സൂപ്പര്‍ താരം ജാക്കി ചാന്റെ മകള്‍ അന്തിയുറങ്ങുന്നത് പെരുവഴിയില്‍. സ്വവര്‍ഗാനുരാഗിയായ പങ്കാളിക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിയതുമൂലമാണ് ജാക്കി ചാന്റെ 18 കാരിയായ മകള്‍ക്ക് ഈ ദുരവസ്ഥ.

വിവാഹേതര ബന്ധത്തില്‍ ചാനുണ്ടായ മകളാണ് എറ്റയാണ് കാമുകിക്കൊപ്പം ഒരുമാസമായി തെരുവിലും പാലങ്ങള്‍ക്കടിയിലും ജീവിക്കുന്നത്.

തായ്‌വാനീസ് നടിയായ ജൊവാന ലിന്നിനെ വിവാഹം കഴിച്ച ചാന് മുന്‍ ഏഷ്യന്‍ സൗന്ദര്യ റാണി എലയ്ന്‍ ഇങ്ങില്‍ ഉണ്ടായ മകളാണ് എറ്റ. തുടക്ക കാലത്ത് ഇരുവരുടെയും ജീവിത ചെലവുകള്‍ നോക്കിരുന്നത് ജാക്കി ചാന്‍ ആയിരുന്നു.

എന്നാല്‍ ആര്‍ഭാട ജീവിതം നയിച്ച എലയ്ന്‍ ഹോങ്കോങ്ങിലേയ്ക്ക് താമസം മാറ്റിയതോടെ ചാന്‍ ഇവരുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിച്ചു.

കഴിഞ്ഞ ഓക്‌ടോബറിലാണ് എറ്റ മുപ്പതുകാരിയായ ഓട്ടമുമായി പ്രണയത്തിലാകുന്നത്. എലയ്‌നാകട്ടെ ഈ ബന്ധത്തെ എതിര്‍ക്കുകയും ചെയ്തു. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന വീട്ടുകാരുടെ നിലപാടുകൊണ്ടാണ് തങ്ങള്‍ തെരുവില്‍ കഴിയേണ്ടി വരുന്നതെന്ന് എറ്റ യു ട്യൂബ് വീഡിയോയില്‍ പറയുന്നു.

പൊലീസും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും ആശുപത്രികളും സഹായിക്കാന്‍ തയ്യാറായില്ല. ആര്‍ക്കും ഞങ്ങളെ സഹായിക്കാനാവില്ല എന്നത് പരിഹാസ്യമാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.

അതുകൊണ്ട് എന്താണ് നടക്കുന്നതെന്ന് ലോകത്തെ അറിയിക്കാന്‍ വേണ്ടി മാത്രമാണ് ഇപ്പോള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് യൂട്യൂബ് വീഡിയോയില്‍ കൂടി എറ്റ ഇത് പറഞ്ഞത്.

ഹോങ്കോങ്ങിലെ നിയമപ്രകാരം ലെസ്ബിയന്‍, ഗേ ബന്ധങ്ങള്‍ നിയമവിരുദ്ധമല്ല. ഇതനുസരിച്ച് എലയ്‌നെതിരെ എറ്റ കേസ് കൊടുത്തിട്ടുണ്ട്. ജാക്കിചാനാകട്ടെ മകളുടെ പുതിയ ജീവിതത്തോട് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News