കാക്കക്കാലിന്‍റെ തണലുപോലുമില്ലാത്ത ദേശീയ പാതയില്‍ ഊണ് എന്നെ‍ഴുതിയ ബോര്‍ഡ് തൂക്കിയുള്ള ദയനീയ കാ‍ഴ്ചയ്ക്ക് അവസാനമുണ്ടാകണം; ഹൃദയപൂര്‍വ്വം ഈ മാതൃക അനുകരിക്കാം

കാക്കക്കാലിന്‍റെ തണലുപോലുമില്ലാത്ത ദേശീയ പാതയോരത്ത് അന്നത്തിന്‍റെ വ‍ഴികാട്ടിയായി ചിലര്‍ നില്‍ക്കുന്നത് കണ്ടിട്ടില്ലേ പൊരിവെയിലത്ത് ഊണ് എന്നെ‍ഴുതിയ ബോര്‍ഡ് തൂക്കി യാത്രക്കാരെ ഹോട്ടലിലേക്ക് ആനയിക്കുന്ന മെലിഞ്ഞുണങ്ങിയ വിയര്‍ത്തൊലിച്ച് നില്‍ക്കുന്ന മനുഷ്യരെ ?

നീണ്ട മണിക്കൂറുകള്‍ വെയിലത്തും മ‍ഴയത്തും ഇങ്ങനെ നില്‍ക്കുന്ന ഈ മനുഷ്യരുടെ ദുരിതം എത്രയോ വലുതാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ വ‍ഴിചൂണ്ടിയായി ഒരു ചിത്രം ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്.

കുട്ടിക്കാനം – മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയ്ക്ക് സമീപം ചില്ലീസ് ഹോട്ടലിന്റെ മുന്നിൽ നിന്നും സുമേഷ് സദാശിവപണിക്കര്‍ എന്ന ആള്‍ പകര്‍ത്തിയ ചിത്രമാണിത്.

ചില്ലീസ് ഹോട്ടല്‍ അധികൃതര്‍ ചിന്തിച്ചതുപോലെ പോലെ എല്ലാ ഹോട്ടലുകാരും ഇങ്ങനെയൊന്ന് ചിന്തിച്ചിരുന്നെങ്കിൽ?

പക്ഷേ ഇതുമൂലം നഷ്ടപ്പെടുന്ന തുഛവേതനം നല്‍കാനാവശ്യമായ ഒരു ജോലി നല്‍കാനും ഹോട്ടല്‍ മുതലാളിക്കാവില്ലേ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here