വരാപ്പുഴ ശ്രീജിത്തിന്‍റെ മരണം; പറവൂർ മുൻ സിഐ ക്രിസ്പിൻ സാമിന് ജാമ്യം

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ പറവൂർ മുൻ സിഐ ക്രിസ്പിൻ സാമിന് ജാമ്യം. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ജാമ്യം ലഭിക്കാവുന്ന വകുപ്പകൾ മാത്രം ചുമത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്ന് സി ഐ യുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.കേസിൽ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് കോടതി സി ഐയ്ക്ക് ജാമ്യം അനുവദിച്ചത്.

ഉച്ചക്ക് 2 മണിയോടെയാണ് സി ഐ ക്രിസ്പിൻ സാമിനെ കോടതിയിൽ ഹാജരാക്കിയത്. അന്യായമായി തടങ്കലിൽ വെക്കുക, തെറ്റായ രേഖകൾ ചമയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് സി ഐക്കെതിരെ ചുമത്തിയിരുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നും ജാമ്യം അനുവദിക്കണമെന്നും സി ഐ യുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.

അന്വേഷണ സംഘം ചുമത്തിയ 342 , 218 തുടങ്ങിയ വകുപ്പുകൾക്ക് പുറമെ മറ്റ് എന്തെങ്കിലും കുറ്റങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടൊ എന്ന് കോടതി ചോദിച്ചു.ഇക്കാര്യം വ്യക്തമാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.

15 മിനിറ്റിനു ശേഷം കോടതി വീണ്ടും കേസ് പരിഗണിച്ചു. സി ഐക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെ മറ്റ് വകുപ്പുകൾ ചുമത്താനുള്ള സാഹചര്യം ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകി.

ഇതെ തുടർന്നാണ് പ്രതിഭാഗം വാദം പരിഗണിച്ച് കോടതി സിഐയ്ക്ക് ജാമ്യം അനുവദിച്ചത്. 1 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ടാൾ ജാമ്യത്തിനും പുറമെ അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ എപ്പോൾ വേണമെങ്കിലും ഹാജരാകണം എന്നിവയുമാണ് ജാമ്യവ്യവസ്ഥ.

അതേ സമയം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുൻ റൂറൽ SP എ വി ജോർജ്, DySP പ്രഫുല്ല ചന്ദ്രൻ എന്നിവരെ വരും ദിവസങ്ങളിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് സൂചന. സി ഐ യെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മേലുദ്യോഗസ്ഥരെയും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News