ചരിത്രം സൃഷ്ടിച്ച് ഈ മലയാളി യുവാവ്; മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ മലയാളി യുവാവ് പട്ടം വിഷ്ണുവിന് സ്വന്തം

ചരിത്രത്തിലാദ്യമായി മിസ്റ്റര്‍ വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി യുവാവും. രണ്ടായിരത്തി പതിനാറിലെ മിസ്റ്റര്‍ ഇന്ത്യ വിഷ്ണുരാജ് എസ് മേനോനാണ് രാജ്യത്തിന്റെ പ്രതിനിധിയാകുന്നത്.

തൃശൂര്‍ സ്വദേശിയായ വിഷ്ണുരാജ് നീണ്ടനാളത്തെ പരിശീലനത്തിനൊടുവിലാണ് അഭിമാന നിമിഷങ്ങള്‍ത്തായി ഒരുങ്ങുന്നത്.

പുരുഷന്‍മാരുടെ സൗന്ദര്യ മത്സരമെന്ന് കേട്ടാല്‍ മസില്‍ പെരുപ്പിച്ച് നില്‍ക്കുന്നവരുടെ ചിത്രങ്ങളാവും മലയാളികള്‍ക്ക് ഓര്‍മ്മയിലെത്തുക. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ തൃശൂര്‍ സ്വദേശി വിഷ്ണുരാജും ഇങ്ങനെയൊക്കെയാണ് ചിന്തിച്ചിരുന്നത്. എന്നാല്‍ കാര്യത്തോടടുത്തപ്പോ‍ഴാണ് സംഗതി നിസ്സാരമല്ലെന്ന് പിടികിട്ടിയത്.

മോഡലിംഗില്‍ കമ്പം തോന്നിയ ഈ യുവാവ്, നാല് വര്‍ഷത്തെ നിരീക്ഷണങ്ങള്‍ക്കും പരിശീലനത്തിനും ഒടുവില്‍ രണ്ടായിരത്തി പതിനാറില്‍ മിസ്റ്റര്‍ ഇന്ത്യാ പട്ടം കരസ്ഥമാക്കിയിരുന്നു. രണ്ടായിരത്തി പത്തൊന്‍പതില്‍ നടക്കുന്ന മിസ്റ്റര്‍ വേള്‍ഡ് കോമ്പറ്റീഷനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യവും ഈ മലയാളിയെ തേടിയെത്തി.

സ്ത്രീകളുടെ സൗന്ദര്യ മത്സരത്തിന് സമാനമായ പതിനൊന്നിലധികം റൗണ്ടുകളിലൂടെയാണ് മത്സരത്തില്‍ ഉണ്ടാവുക. മിസ്റ്റര്‍ ഇന്ത്യാ മത്സരത്തില്‍ സ്കിന്‍ ടോണ്‍ ഒരു വെല്ലുവിളി ആയിരുന്നുവെന്നും, ഇത് അന്താരാഷ്ട്ര നിലവാരത്തിലെ മത്സരത്തില്‍ പ്രശ്നമാകില്ലെന്നും വിഷ്ണുരാജ് പറയുന്നു.

പീറ്റര്‍ ഇംഗ്ലണ്ടിന്‍റെ പരസ്യ മോഡലായ വിഷ്ണുരാജ്, സിനിമ രംഗത്തേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ്. ജനുവരി ഇരുപത്തിയേ‍ഴിന് ഫിലിപ്പീന്‍സിലാണ് മിസ്റ്റര്‍ വേള്‍ഡ് മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here