ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം നാളെ

ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. രാവിലെ വരണാധികാരിയായ ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസിൽ വിജ്ഞാപനം പതിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ്ക്കു തുടക്കമാകും.

രാവിലെ 11 മുതൽ വൈകീട്ടു മൂന്നു വരെയാണ് പത്രികസമർപ്പണത്തിനുള്ള സമയം. മെയ് 10 വരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന മെയ് 11ന് വരണാധികാരിയുടെ കാര്യാലയത്തിൽ നടത്തും. 14ന് വൈകീട്ട് മൂന്നുവരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാം.

മെയ് 28നാണ് തിരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണൽ നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുന്നതിനുള്ള അവസാനദിവസം ജൂൺ രണ്ടാണ്.

പത്രിക സമർപ്പണ വേളയിൽ വരണാധികാരിയുടെ മുറിയിൽ സ്ഥാനാർഥിയോടൊപ്പം നാലുപേർക്കു മാത്രമാണ് പ്രവേശം അനുവദിക്കൂ. വരണാധികാരി,സഹവരണാധികാരി ഓഫീസിനു 100 മീറ്റർ ചുറ്റളവിൽ സ്ഥാനാർഥിയുടേതായി മൂന്നു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

ഈ പരിധിക്കുള്ളിൽ പ്രകടനങ്ങൾ അനുവദനീയമല്ല. ഒരു സ്ഥാനാർഥിക്കു നാലു സെറ്റ് പത്രിക വരെ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News