അമ്പലപ്പുഴയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ത്രീ മര്‍ദ്ധിച്ചു

അമ്പലപ്പുഴ പുറക്കാട് എന്ന സ്ഥലത്താണ് ഈ സംഭവം. തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് ബസ് ഈ സ്ത്രീ സഞ്ചരിച്ച വാഹനത്തെ ഓവർ ടേക്ക് ചെയ്തു വന്നതാണ്.

ഇവരുടെ വാഹനത്തെ തട്ടുമായിരുന്നു എന്നു പറഞ്ഞു ഇവരുടെ വാഹനം KSRTC ബസിനു വട്ടമിട്ടു അതിൽ നിന്നും ഈ സ്ത്രീ ചാടി ഇറങ്ങി ഇതിലെ ഡ്രൈവർ സീറ്റിൽ ചാടിക്കയറി ഡ്രൈവറെ തലങ്ങും വിലങ്ങും മർദിച്ചു.

ഒപ്പം ഉണ്ടായിരുന്നതും വാഹനം ഓടിച്ചിരുന്നതുമായ പുരുഷൻ ആ സമയം അനങ്ങിയില്ല. ഇതിൽ ക്ഷുഭിതരായ നാട്ടുകാർ സ്ത്രീ യെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പോലീസിനെതിരെ തിരിഞ്ഞു.

അതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News