കോട്ടയത്ത് പള്ളിയ്ക്ക് സമീപം ഒരാള്‍ വെട്ടേറ്റ് മരിച്ചു

കോട്ടയം പൂവരണിയില്‍ വെട്ടേറ്റ് ഒരാള്‍ മരിച്ചു. പൂവരണി പള്ളിയ്ക്ക് സമീപത്തെ വീട്ടുമുറ്റത്താണ് ബ്രോക്കര്‍ കുട്ടി എന്നയാള്‍ വെട്ടേറ്റ് മരിച്ചത്. ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് രാവിലെ മുതല്‍ സംഘം ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു.

അതിനിടെ വീട്ടുമുറ്റത്ത് ചക്ക വെട്ടി കഴിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഒരാള്‍ വെട്ടുകത്തി ഉപയോഗിച്ച് ബ്രോക്കര്‍ കുട്ടിയെ വെട്ടുകയായിരുന്നു. സംഭവത്തില്‍ പാലാ പൊലീസ് ഓരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രോക്കര്‍ കുട്ടിയെ വെട്ടിയെന്ന് സംശയിക്കപ്പെടുന്ന ജോസ് എന്നയാളാണെന്ന് വിവരം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News