ഇടുക്കി-ബൈസൺവാലി കോമാളി കുടിക്കു സമീപം വിനോദ സഞ്ചാരികളുമായി വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

ഇടുക്കി-ബൈസൺവാലി കോമാളി കുടിക്കു സമീപം തമിഴ് നാട്ടിൽ നിന്നും വിനോദ സഞ്ചാരികളുമായി വന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ബസിൽ സ്ത്രീകളും കുട്ടികളുമടക്കം 24 ഓളം പേരുണ്ടായിരുന്നു.

ആരുടേയും നില ഗുരുതരമല്ല. നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. വഴിയുടെ അശാസ്ത്രീയമായ നിർമാണം ആണ് അപകട കാരണം എന്ന് നാട്ടുകാർ ആരോപിച്ചു. മുമ്പും ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇവിടെ വെച്ച് ചരക്കുമായി വന്ന ലോറിയിടിച്ച് വഴിയാത്രക്കാരൻ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News