റമദാന്‍; ദുബായിലെ സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തി; പുതിയ സമയക്രമം ഇങ്ങനെ

റമദാന്‍ മാസത്തില്‍ ദുബായിലെ സ്കൂള്‍ സമയത്തില്‍ വരുത്തിയ മാറ്റം പ്രഖ്യാപിച്ചു. നോളഡ്ജ് ആന്‍ഡ് ഹ്യുമണ്‍ ഡെവലപ്മെന്‍റ് അതോറിറ്റിയാണ് പുതുക്കിയ സ്കൂള്‍ സമയ ക്രമം പ്രഖ്യാപിച്ചത്.

ഇത് പ്രകാരം ഈ കാലയളവില്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ക്ലാസുകള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് അനുമതിയില്ല. രാവിലെ എട്ടുമണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയോ എട്ടര മണി മുതല്‍ ഒന്നര വരെയോ ഉള്ള സമയം ക്ലാസുകള്‍ നടത്താം.

കായിക പരിശീലനവും ക്ലാസുകളും നടത്താന്‍ അനുവാദമില്ല. ഇതര മതസ്ഥരായ കുട്ടികളും സ്കൂള്‍ സ്റ്റാഫും രക്ഷിതാക്കളും വൃതം അനുഷ്ടിക്കുന്നവരോട് ഐക്യപ്പെട്ട്‌ പ്രത്യേകം കേന്ദ്രങ്ങളില്‍ മാത്രം ഭക്ഷണം കഴിക്കാനും അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News