തിരുവനന്തപുര: കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്കുള്ള ബ്രെയിലി പഠനസഹായി വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണവും ഇതോടൊപ്പം നടത്തി. അനേകം വിദ്യാര്‍ത്ഥികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘മാസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ ഒരു പരിപാടിക്കിടയില്‍ ഒരധ്യാപകന്‍ എന്നെ വന്നു കണ്ടു. അന്ധനായ തനിക്ക് പഠനത്തിനിടെ നേരിടേണ്ടി വന്ന വിഷമതകളെക്കുറിച്ചും ഇത്തരക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചുമായിരുന്നു അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത്.

തിരുവനന്തപുരത്തെത്തിയപ്പോള്‍ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചു. ആ അധ്യാപകന്റെയും അനേകം വിദ്യാര്‍ത്ഥികളുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണ്’, ബ്രെയിലി പഠന സഹായി കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.