സംസ്ഥാന മെയ്ദിന കായിക മേളയ്ക്ക് കൊല്ലത്ത് തുടക്കമായി

സി ഐ ടി യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന മെയ്ദിന കായിക മേളയ്ക്ക് കൊല്ലത്ത് തുടക്കമായി. ഏകദേശം രണ്ടായിരത്തോളം തൊഴിലാളികളായ കായിക താരങ്ങളാണ് മേളയിൽ മാറ്റുരയ്ക്കുന്നത്. സി.ഐ .ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ.ഹേമലത കായിക മേള ഉത്ഘാടനം ചെയ്തു.

തൊഴിലാളികൾക്കിടയിൽ മെച്ചപ്പെട്ട സൗഹൃദം രൂപപ്പെടുത്തുന്നതിനും വർഗഐക്യം നിലനിർത്തുന്നതിനും കായിക രംഗ പ്രവർത്തനം മുതൽകൂട്ടാകണമെന്ന എന്ന സദേശം അനർത്ഥി മാക്കി കൊണ്ടാണ് എല്ലാ ട്രേഡ് യൂണിയനുകളിലെയും തൊഴിലാളികളെ ഉൾപ്പെടുത്തി സ്പോർട്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ സി.ഐ.ടി.യു സംസ്ഥാന മെയ്ദിന കായിക മേള സംഘടിപ്പിച്ചിരിക്കുന്നത്.

പതിനാല് ജില്ലകളിൽ നിന്നും ജില്ലാതല മത്സരങ്ങളിൽ ഒന്നും, രണ്ടും,സ്ഥാനം നേടിയവരാണ് സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള കായിക മേളയിൽ മത്സരിക്കുന്നത്. സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് ഡോ: ഹേമലത മേള ഉത്ഘാടനം ചെയ്തു.

ഫുട്ബോൾ, വോളിബോൾ, കബ ടി, ഷട്ടിൽ, വടംവലി, കാരംസ്, ചെസ്, എന്നീ മത്സരങ്ങൾ ഒന്നാം ദിവസം നടന്നത്.കൂടാതെ അത് ലറ്റിക്സ് മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലാ ടീമിന് ട്രോഫിയും ക്യാഷ് അവാർഡും, വ്യക്തിഗത മത്സരങ്ങൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News