അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വൈകുന്നേരം വിതരണം ചെയ്യും. പത്ത് പുരസ്‌കാരങ്ങളുമായി തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുകയാണ് മലയാള സിനിമ.

മരണാന്തര ബഹുമതി നല്‍കി മികച്ച നടിയായ തെരഞ്ഞെടുത്ത ശ്രീദേവിയുടെ പുരസ്‌കാരം ഭര്‍ത്താവ് ബോണി കപൂറും കുടുംബവും ചേര്‍ന്ന് വാങ്ങും.

മലയാള സിനിമ വാനോളമുയര്‍ന്നത് അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലായിരുന്നു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച അവലംബിത കഥ, മികച്ച ഗായകന്‍, മികച്ച ഛായാഗ്രഹണം, മികച്ച സഹനടന്‍, പ്രത്യേക ജൂറി പരാമര്‍ശം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം എന്നീ വിഭാഗങ്ങളിലാണ് മലയാള സിനിമാ സാമ്രാജ്യം പുരസ്‌കാരങ്ങള്‍ വാരികൂട്ടിയത്.

തനിക്ക് അവാര്‍ഡ് കിട്ടിയതു മാത്രമല്ല മലയാള സിനിമ ഇത്ര അവാര്‍ഡുകള്‍ ഒന്നിച്ചു വാരി കൂട്ടിയതിലാണ് താന്‍ പൂര്‍ണ്ണ സന്തോഷവാനായതെന്ന് സംവിധായകന്‍ ജയരാജ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.
എന്നാല്‍ ജയരാജേട്ടനൊപ്പം ഓരേ വേദിയില്‍ നിന്ന പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍ ജേതാവ് സന്തോഷ് രാജ്.

മലയാള സിനിമ തന്നെ വിസ്മയിപ്പിച്ചുവെന്നും താരങ്ങളുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടുവെന്നുമാണ് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News