ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍; രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ സ്വീകരിക്കില്ല; ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി പുരസ്കാര ജേതാക്കള്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തില്‍. രാഷ്ട്രപതി പുരസ്കാരം നല്‍കിയില്ലെങ്കില്‍ സ്വീകരിക്കില്ലെന്ന് പുരസ്കാര ജേതാക്കള്‍.

പതിനഞ്ചുപേര്‍ക്ക് മാത്രമേ രാഷ്ട്രപതി അവാര്‍ഡ് വിതരണം ചെയ്യുമെന്നും ശേഷിച്ച ജേതാക്കള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം വിതരണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

രാഷ്ട്രപതി പുരസ്കാര വിതരണം നടത്തുമെന്ന് പറഞ്ഞാണ് തങ്ങളെ വിളിച്ചു വരുത്തിയതെന്നും  വകുപ്പു മന്ത്രിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കില്ലെന്നും ജേതാക്കള്‍ വ്യക്തമാക്കി.

യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ഒപ്പിട്ട്  പ്രതിഷേധം അറിയിച്ച് വാര്‍ത്ത വിനിമയ മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.  രാഷ്ട്രപതി പുരസാകാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജേതാക്കള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here