ആദ്യകാല കമ്മ്യൂണിസ്റ്റ് മഹിളാ നേതാവ് സുഭദ്രാമ്മ തങ്കച്ചി നിര്യാതയായി

ആദ്യകാല കമ്മ്യൂണിസ്റ്റ് മഹിളാ നേതാവ് സുഭദ്രാമ്മ തങ്കച്ചി (93) നിര്യാതയായി. സ്വാതന്ത്ര്യസമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ജോര്‍ജ് ചടയന്‍മുറിയുടെ ഭാര്യയാണ്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 നു ശാന്തി കവാടത്തിൽ വച്ച് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കള്‍: കല്‍പന, പ്രഭ, ലീനാകുമാരി, പ്രദീപ് ചടയന്‍മുറി, മായാദേവി, പരേതനായ പ്രകാശ്.

മരുമക്കള്‍: സുധാകരന്‍ നായര്‍, ലത മീനാക്ഷി, രേണുകദേവി, ബീന, പ്രഭാകരന്‍, പരേതനായ വിജയരാഘവന്‍.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News