തോല്‍വിയിലും പതറാതെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. രണ്ടാം പാദ മത്സരത്തില്‍ എസ് എസ് റോമയോട് 2 നെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെട്ടിട്ടും ആദ്യ പാദത്തിലെ 5-2 വിജയത്തിന്‍റെ ആനുകൂല്യത്തിലാണ് ലിവര്‍പൂളിന്‍റെ ഫൈനല്‍ പ്രവേശനം.

നാലുഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമേ റോമയ്ക്ക് ഫൈനല്‍ പ്രവേശനം സാധ്യമാകുമായിരുന്നുള്ളൂ. എന്നാല്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലായിരുന്നു റോമയുടെ വിജയം .

ആദ്യ പകുതിയില്‍ 1-2 എന്ന സ്‌കോറിന് ലീഡെടുത്ത ശേഷമാണ് ലിവര്‍പൂളിന്റെ തോല്‍വി. മെയ് 26 ന് നടക്കുന്ന ഫൈനലില്‍ ലിവര്‍പൂള്‍ റയലിനെ നേരിടും.

തുടര്‍ച്ചായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയല്‍ ബയേണിനെ തകര്‍ത്താണ് ഫൈനലിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News