‘വീട്ടുകാരുടെ പ്രാര്‍ത്ഥനകൊണ്ട് മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്’ മരണത്തെ മുന്നില്‍ കണ്ട വാഹനാപകടത്തെക്കുറിച്ച് നടന്‍ അനീഷ്

മലപ്പുറം: പ്രമുഖ യുവനടന്‍ അനീഷ് ജി മേനോന് വാഹനാപകടത്തില്‍ പരുക്ക്.

ചൊവ്വാഴ്ച തൃശൂര്‍ കുറ്റിപ്പുറം ദേശീയപാതയില്‍ കാലടിത്തറയ്ക്ക് സമീപത്തായിരുന്നു അപകടം. അനീഷ് സഞ്ചരിച്ചിരുന്ന കാറും എടപ്പാള്‍ ഭാഗത്തേക്കുവന്ന പിക്കപ്പും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

അനീഷ് പറയുന്നു: 

ഇന്നലെ രാവിലെ എടപ്പാൾ- ചങ്ങരംകുളം ഹൈവേയിൽ വെച്ച് എന്റെ കാർ ഒരു ‘ആക്‌സിഡന്റ്’ൽ പെട്ടു!

വളവ് കഴിഞ്ഞ് മുന്നോട്ട് വരുമ്പോൾ ഇടതു സൈഡിൽ നിന്നും ഒരു പിക്കപ്പ് പെട്ടെന്ന്
‘u turn’ ചെയ്ത് റോഡിന്റെ നടുക്ക് വിലങ്ങു വന്നു അത്യാവശ്യം സ്പീഡ് ഉണ്ടായിരുന്നത്കൊണ്ട് മാക്സിമം ചവിട്ടി നോക്കിയിട്ടും കിട്ടിയില്ല..ഇടിച്ചു!! ‘കാർ ടോട്ടൽ ലോസ്’ ആയി.

‘സീറ്റ്‌ ബെൽറ്റും എയർബാഗും’ ഉണ്ടായിരുന്നത് കൊണ്ടും, വീട്ടുകാരുടെ പ്രാർത്ഥനകൊണ്ടും മാത്രമാണ് ഞാനിന്നും ജീവിക്കുന്നത്. ആ ‘പിക്കപ്പ്’ ന് പകരം ഒരു ‘ബൈക്ക്/ഓട്ടോ’ ആയിരുന്നു ആ വളവിൽ അപകടപരമായ രീതിയിൽ ‘u turn’ ചെയ്തിരുന്നത് എങ്കിൽ… ഓർക്കാൻ കൂടെ പറ്റുന്നില്ല!!!

പലപ്പോഴും നമ്മളെല്ലാവരും രക്ഷപെടുന്നത് വീട്ടിൽ ഇരിക്കുന്നവരുടെ പ്രാത്ഥനകൊണ്ടു മാത്രമാണ്!! പ്രത്യേകിച്ചു- “സൂപ്പർ ബൈക്ക്”- യാത്രികർ…നമ്മുടെ അനുഭവങ്ങൾ ആണ് ഓരോന്നും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്..
*വേഗത കുറക്കുക. *ഹെൽമെറ്റ്‌ /സീറ്റ്‌ബെൽറ്റ്‌ ശീലമാക്കുക.

*ശ്രദ്ധയോടെ ഡ്രൈവ് ചെയുക. ഓരോ ജീവനും വലുതാണ്.

ഇതോടൊപ്പം ചില ‘ചങ്ങരംകുളം സ്വദേശികളുടെ പേരുകൾ കൂടെ പറയാം..
എടപ്പാൾ-ചങ്ങരംകുളം റൂട്ടിൽ സഞ്ചരിക്കുന്നവർ ഈ പേരുകൾ ഓർത്ത് വെക്കുക.. ഉപകാരപ്പെടും.
– ആൻസർ, സാലി, പ്രസാദ്, ഉവൈസ് .. കൂടെ വളാഞ്ചേരി സൈഫു പാടത്ത്. 

സുഹൃത്തുക്കളെ നിങ്ങളെ പോലുള്ള മനുഷ്യ സ്നേഹികളായ യുവാക്കൾ എല്ലായിടത്തും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
“ഓരോ ജീവനും വലുതാണ്”
– അനീഷ് ജി മേനോൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel