ചേട്ടന്‍റെയും അനിയന്‍റെയും നായികയായി അപർണ ബാലമുരളി; ബി ടെകും കാമുകിയും നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല

ദിലീഷ് പോത്തന്‍റെ മഹേഷിന്‍റെ പ്രതികാരമെന്ന സൂപ്പര്‍ മെഗാ ചിത്രം മലയാളക്കരയ്ക്ക് സമ്മാനിച്ച നായികയാണ്  അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിന്‍റെ നായികാ വേഷത്തില്‍ അവിസ്മരണീയ പ്രകടനം കാട്ടിയ ജിംസിയെ ഏറ്റെടുക്കാന്‍ ചലച്ചിത്രപ്രേമികള്‍ മടികാട്ടിയില്ല.

അഭിനയിച്ച വേഷങ്ങളെല്ലാം മികവ് പുലര്‍ത്തിയ അപര്‍ണ നമ്പര്‍ വണ്‍ നായിക നിരയിലേക്കാണ് ചുവടുവെച്ച് മുന്നേറിയത്. ഇപ്പോ‍ഴിതാ മറ്റൊരു സുവര്‍ണ നിമിഷത്തിലൂടെയാണ് അപര്‍ണയുടെ സിനിമാ ജിവിതം കടന്നുപോകുന്നത്.

ചേട്ടന്‍റെയും അനിയന്‍റെയും നായിക വേഷത്തില്‍ ഒരേ സമയം എത്തുകയാണ് താരം. ബി ടെകില്‍ ആസിഫ് അലിയുടെ നായികയാകുമ്പോള്‍  കാമുകിയില്‍ ആസിഫിന്‍റെ അനിയന്‍ അഷ്കര്‍ അലിയുടെ നായികയായാണ് എത്തുന്നത്.

സൂപ്പർ ഹിറ്റ് സൺ‌ഡേ ഹോളിഡേയ്ക്ക് ശേഷം വീണ്ടും ആസിഫ് അലി – അപർണ ജോഡി എത്തുന്ന ചിത്രമാണ് നവാഗതനായ മൃദുൽ നായർ സംവിധാനം ചെയ്യുന്ന “ബിടെക്”.ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും, വന്‍ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയ ഈ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മാക്ട്രോ പിക്ചര്‍സ് ആയിരുന്നു. ഇതേ കൂട്ടുകെട്ടില്‍ വന്‍ താരനിരയുമായി അവര്‍ വീണ്ടും എത്തുമ്പോള്‍ മികച്ച ഒരു ബോക്‌സ് ഓഫീസ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

അപർണ ബലമുരളിയുടെ മറ്റൊരു പുത്തൻ റിലീസാണ് “കാമുകി” ആസിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലിയാണ് ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത്.കാമുകിയുടെ ട്രെയിലറും ഗാനവും യൂട്യൂബിൽ സൂപ്പര്ഹിറ്റാണ്. മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തിലുളല വ്യത്യസ്ഥ പ്രമേയവുമായാണ് കാമുകി എത്തുന്നത്. അന്ധനായ യുവാവിനെ പ്രണയിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിലാണ് സംവിധായകന്‍ എസ്. ബിനു ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here