പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നഷ്‌ടമായി

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്ക് നഷ്‌ടമായി. മൂന്നിനെതിരെ അഞ്ച് വോട്ടുകള്‍ക്ക് അവിശ്വാസം പാസാവുകയായിരുന്നു.

നാല് ബിജെപി സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്.

ഇതിനെ എല്‍ഡിഎഫും പിന്തുണച്ചു. കഴിഞ്ഞ ദിവസം മൂന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ വന്ന അവിശ്വാസത്തില്‍ രണ്ടെണ്ണം പാസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News