കോവളത്ത് കണ്ടെത്തിയ വിദേശവനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍; കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി

‍വിദേശവനിതയെ കോവളത്ത് പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. മൃതദേഹംഅടക്കം ചെയ്യാനെ  പാടുള്ളുവെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്.  ബിജെപി നല്‍കിയ പരാതിയിന്മേലാണ് ഉത്തരവ്.

കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.കോവളം വാ‍ഴമുട്ടം സ്വദേശികളായ ഉമേഷ്,ഉദയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗം കൊലപാതകം എന്നീവകുപ്പുകളാണ് ഇവർക്കതിരെ ചുമത്തിയിട്ടുള്ളത്. സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയതെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും ഇത്രവേഗം പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നുവെന്നും ഡി ജി പി ലേക്നാഥ് ബഹ്റ പറഞ്ഞു.

ഏറെ വെള്ളുവി‍ളികൾക്കിടയിലാണ് ഒരുമാസം പ‍ഴക്കമുള്ള മൃതദേഹത്തിൽ നിന്ന് കൃത്യമായ ശാസത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകലുടേയും അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടിയത്.

കോവളം വാ‍ഴമുട്ടം സ്വദേശികളായ ഉമേഷ്,ഉദയൻ എന്നിവരെ തുടർച്ചയായ ചേദ്യംചെയ്യലിന് ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശവനിതയെ കാണാതായ അന്നേ ദിവസം തന്നെ ഇവർ അവരെ കണ്ടൽകാട്ടിലെത്തിക്കുകയും മയക്കുമരുന്ന് നൽകി ബലാത്സംഗം  ചെയ്ത് കൊലപ്പെടുത്തിയെന്നുമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

കൊലപാതകം ബലാത്സംഗം എന്നീവകുപ്പുകളാണ് ഇവർക്കതിരെ ചുമത്തിയിട്ടുള്ളത്. കൃത്യത്തിൽ കൂടുതൽപേരുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഇത്രവേഗം പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തെ അഭിനന്ദിക്കുന്നുവെന്നും ഡി ജി പി ലേക്നാഥ് ബഹ്റ പറഞ്ഞു.

മയക്കമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നെന്നും എതിർത്തപ്പോ‍ഴാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പീഡനംനടത്തിയതിന് ശേഷം മൃതദേഹം കാട്ടിലു പേക്ഷിച്ചത് ആതമഹത്യയെന്ന് വരുത്തിതീർക്കാനാണെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എൈ ജി മനോജ് എബ്രഹാം പറഞ്ഞു

ഒന്നാം പ്രതിയായ ഉമേഷിനെതിരെ 13 ക്രിമിനൽ കേസുകളും രണ്ടാംപ്രതിയായ ഉദയനെതിരെ 6കേസുകളുമാണ് വിവിധ സ്റ്റേഷനുകളിലായ് നിലവിൽ ഉള്ളത്. പ്രതികളെ പൊലീസ് കോടതിയിൽഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News