വിദേശ വനിതയുടെ മൃതദേഹം ശാന്തികവാടത്തില്‍ സംസ്ക്കരിച്ചു

വിദേശ വനിതയുടെ മൃതദേഹം സംസ്ക്കരിച്ചു.തിരുവനന്തപുരത്തെ ശാന്തികവാടത്തിലായിരുന്നു സംസ്കാരം. ഇതിനിയിൽ മൃതദേഹം സംസ്കരിക്കരുതെന്ന് കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിലായിരുന്നു ഉത്തരവ്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘം വൈകീട്ട് 3.30 ഒാടെ മെഡിക്കൽ കോളേജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി. സംസ്കാര ചടങ്ങുകൾക്ക് ഫാദര്‍ യൂജിന്‍ പെരേര മുഖ്യകാര്‍മികത്വ വഹിച്ചു.

ഇതിനിടെ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും മറിച്ച്, മറവ് ചെയ്യണമെന്നാവശ്യപ്പെട്ട് BJP മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ഇതേതുടർന്ന് മൃതദേഹം സംസ്കരിക്കരുതെന്ന് കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കി.

എന്നാൽ ഉത്തരവ് ഇരക്കും മുൻപ് തന്നെ സംസ്കാര ചടങ്ങുകൾ പൂർത്തിയായിരുന്നു. ഉത്തരവ് സർക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വിദേശവനിതയുടെ കുടുംബത്തിന്‍റെ താൽപര്യപ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്. എന്നാൽ വീണ്ടുംപരിശോധന നടത്തേണ്ടി വന്നാൽ വിദേശ വനിതയുടെ ആന്തരികാവയവങ്ങളും മറ്റും പൊലീസ് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ റീത്ത് സമര്‍പ്പിച്ചു. സി പി ഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറഇ ആനാവൂർ നാഗപ്പൻ, തുടങ്ങി നിരവധി പേർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here