രാജ്യത്തെക്കരയിച്ച് വീണ്ടും ബസ് ദുരന്തം: ബസ് മറിഞ്ഞ് തീപിടിച്ച് 27 മരണം

പട്‌ന: രാജ്യത്തെക്കരയിച്ച് വീണ്ടും ബസ് ദുരന്തം.ബിഹാറില്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബസ് മറിഞ്ഞ് തീപിടിച്ച് 27 പേര്‍ മരിച്ചു. 32 യാത്രക്കാരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നത്. ബസിനു മുന്നിൽപ്പെട്ട ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് വെട്ടിച്ചപ്പോ‍ഴാണ് അപകടമുണ്ടായത്.

ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നാണ് സൂചന. അപകടത്തിൽ നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ബിഹാറിലെ മുസാഫർപുറിൽനിന്ന് ന്യൂഡൽഹിയിലേക്കു പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.

ദേശീയപാത 28ൽ ബെൽവ മേഖലയിൽവച്ചായിരുന്നു സംഭവം. ബസ് അപകടത്തിൽപ്പെട്ട ഉടനെ തീപിടിച്ചത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here