മോദിയുടെയും സ്മൃതി ഇറാനിയുടെയും ധാര്‍ഷ്ഠ്യത്തെ വിറപ്പിച്ച് ഇന്ത്യന്‍ ചലച്ചിത്രലോകം; ഫഹദും പാര്‍വ്വതിയും ദിലീഷ് പോത്തനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി മലയാളക്കരയ്ക്ക് അഭിമാനമായി; യേശുദാസും ജയരാജും പുരസ്കാരം സ്വീകരിച്ചു

ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അപമാനിക്കുന്ന തീരുമാനം കൈകൊണ്ട മോദിയുടെയും സ്മൃതി ഇറാനിയുടെയും ധാര്‍ഷ്ഠ്യത്തെ വിറപ്പിച്ച് ഇന്ത്യന്‍ ചലച്ചിത്രലോകത്തിന്‍റെ പ്രതിഷേധം. ഫഹദ് ഫാസിലും പാര്‍വ്വതിയും ദിലീഷ് പോത്തനും പ്രതിഷേധത്തിന് നേതൃത്വം നല്‍കി മലയാളക്കരയ്ക്ക് അഭിമാനമായി. അതേസമയം യേശുദാസും ജയരാജും പുരസ്കാരം സ്വീകരിച്ചു.

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് 70ഓളം അവാര്‍ഡ് ജേതാക്കളാണ് ബഹിഷ്കരിച്ചത്. ഒ‍ഴിഞ്ഞ കസേരകളുടെ മുന്നില്‍ നിറംകെട്ട പുരസ്കാരവിതരണം നടത്തി കേന്ദ്രസര്‍ക്കാരിന് തൃപ്തിയടയേണ്ടുവന്നു.

മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യണമെന്ന പുരസ്‌കാര ജേതാക്കളുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത്.

പുരസ്‌കാരങ്ങള്‍ പൂര്‍ണമായും രാഷ്ട്രപതി വിതരണം ചെയ്യാണമെന്നാവശ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ടവരോട് അവാര്‍ഡ് ജേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് നടന്ന അവസാനവട്ട ചര്‍ച്ചയിലും തീരുമാനത്തില്‍ മാറ്റമില്ലാത്തതിനാലാണ് ചടങ്ങില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ വിട്ടു നില്‍ക്കുന്നത്.

മലയാളത്തില്‍ നിന്ന് ഫഹദ് ഫാസില്‍, പാര്‍വതി, സജീവ് പാഴൂര്‍ തുടങ്ങി എഴുപതോളം പുരസ്‌കാര ജേതാക്കളാണ് ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാതെ ഫഹദ് ദില്ലി വിട്ടു.

അതേസമയം, യേശുദാസ്, സംവിധായകന്‍ ജയരാജ്, ഛായാഗ്രാഹകന്‍ നിഖില്‍ എസ് പ്രവീണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പുരസ്‌കാര ജേതാക്കളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച അവാര്‍ഡ് തുക തിരിച്ചു നല്‍കുമെന്ന് ചടങ്ങില്‍ പങ്കെടുക്കാത്തവര്‍ അറിയിച്ചു.

പ്രതിഷേധങ്ങള്‍ക്കിടെ ദില്ലി വിഗ്യാന്‍ നഗറില്‍ ചടങ്ങ് പുരോഗമിക്കുകയാണ്. ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ പേരും കസേരയും വേദിയില്‍ നിന്നും ഒഴിവാക്കിയാണ് പരിപാടി നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News