വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്റെ ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സർക്കാരിനോടും സി ബി ഐ യോടും നിലപാട് അറിയിക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു . അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായും കുറ്റക്കാരെ അറസ്റ്റ് ചെയ്തതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.

ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാവും സർക്കാർ കോടതിയിൽ സ്വീകരിക്കുക. സി ഐ , എസ് ഐ എന്നിവരടക്കം ആറ് പേരെ അറസ്റ്റ് ചെയ്ത വിവരവും ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel