ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ചു; മഅ്ദനി ഇന്ന് കേരളത്തിലെത്തും

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മഅദനി ഇന്ന് കേരളത്തിലെത്തും. റോഡ് മാർഗ്ഗമാണ് മഅദനിയുടെ യാത്ര. വിമാനമാർഗ്ഗം കേരളത്തിലെത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാലാണ് യാത്ര റോഡ് മാർഗ്ഗമാക്കിയത്.

യാത്രയില്‍ മഅ്ദനിയെ അനുഗമിക്കാനുള്ള കർണ്ണാടക പോലീസിന്റെ സുരക്ഷാ സംവിധാനം രാത്രി വളരെ വൈകി മാത്രമാണ് ലഭിച്ചത്. വിമാനയാത്രയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കുന്നതിലും അവരുടെ ആയുധങ്ങള്‍ കൊണ്ട് പോകുന്നതിനും സാങ്കേതിക തടസ്സങ്ങൾ ഉയർന്നു.

ഇതു മൂലം യാത്ര വൈകാന്‍ ഇടയാകുമെന്നതിനാലാണ് റോഡ്മാര്‍ഗ്ഗം കേരളത്തിലേക്ക് യാത്ര തിരിക്കാൻ തീരുമാനിച്ചതെന്ന് പി ഡി പി വൃത്തങ്ങൾ അറിയിച്ചു.

രാവിലെ 5 ന് മദനി താമസിക്കുന്ന ബെന്‍സണ്‍ ടൗണിലെ വസതിയില്‍ നിന്ന് യാത്ര തിരിക്കും. സേലം ,കോയമ്പത്തൂര്‍, പാലക്കാട്, , എറണാകുളം, വഴി കരുനാഗപള്ളിയിലെത്തും.

യാത്രയില്‍ ഭാര്യ സൂഫിയ മഅ്ദനി പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കും. കര്‍ണാടക പോലീസിലെ ഇന്‍സെപ്കടര്‍മാരടക്കം 5 ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും.

അർബുദ ബാധിതയായ അമ്മയെ സന്ദർശിക്കുന്നതിനായാണ് മഅ്ദനിക്ക് ബംഗ്ളുരു എൻ ഐ എ കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചത് . ഈ മാസം 11 വരെയാണ് ഇളവ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel