സിംഹത്തിന്‍റെ കൂട്ടില്‍ കയറിയ ഉടമയ്ക്കും, പിന്നീട് സിംഹത്തിനും സംഭവിച്ചത് ഇതാണ്; വീഡിയോ വെെറല്‍

സിംഹത്തിന്‍റെ കൂട്ടില്‍ കയറിയ ഉടമയെ സിംഹം കടിച്ചു കുടഞ്ഞു. സൗത്ത് ആഫ്രിക്കയിലാണ് സംഭവം.സഫാരി പാർക്ക് ഉടമയായ മൈക്ക് ഹോഡ്ജെയെയാണ് ഷാമ്പ എന്ന സിംഹം ആക്രമിച്ചത്.

സിംഹത്തിന്‍റെ കൂട്ടിലേക്ക് വിസര്‍ജ്യം പരിശോധിക്കാനായി കയറിയതായിരുന്നു ഇയാള്‍. ആ സമയത്ത് കൂടിന്‍റെ മറ്റൊരു ഭാഗത്തായിരുന്ന സിംഹം ഓടി വന്ന് ആക്രമിക്കുകയായിരുന്നു മൈക്ക് ഹോഡ്ജെയെ അടിച്ചു വീഴ്ത്തിയ ശേഷം സിംഹം ഇയാളെ കടിച്ച് ഉള്ളിലേക്ക് കൊണ്ടു പോയി.

ചുറ്റും നിന്നവര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് സിംഹം ഇയാളെ ഉപേക്ഷിച്ചെങ്കിലും പിന്നീട്, വീണ്ടും ആക്രമിച്ചു.
തുടര്‍ന്ന് സിംഹത്തെ വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ രക്ഷിച്ചത്.

വെടിയേറ്റ സിംഹം ചത്തു. ഉടമയെ ആക്രമിക്കുന്ന സിംഹത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വെെറലാകുകയാണ്. കാ‍ഴ്ചക്കാരില്‍ ഒരാള്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News