നാടിനെ നടുക്കി വീണ്ടും കൂട്ട മരണം; മരിച്ചവരില്‍ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികളും

കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ക്കോട്, രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍ മക്കള്‍ അഞ്ചും നാലും വയസ്സുമാത്രമുള്ളവരാണ്.

കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തില്‍ പെടുന്ന പീകുഞ്ചെയില്‍ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. പീകുഞ്ചെയില്‍ രാധാകൃഷ്ണന്‍(44), ഭാര്യ പ്രസീത(35), മക്കളായ കാശിനാഥന്‍(5), ശബരീനാഥന്‍(3) എന്നിവരെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News