കോട്ടയത്ത് തല പിളര്‍ന്ന് ശസ്ത്രക്രിയക്കിടയിലും അഞ്ചു മണിക്കൂറും സംസാരിച്ച് രോഗി; അത്യപൂര്‍വ ശസ്ത്രക്രിയ നടന്നത് കോട്ടയത്ത്

കോട്ടയം:ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ കൈകാലുകള്‍ ചലിപ്പിച്ചും ശസ്ത്രക്രിയ.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് രോഗി ഉണര്‍ന്നിരിക്കെ,ശസ്ത്രക്രിയ ചെയ്ത് തലയ്ക്കുള്ളിലെ മു‍ഴ നീക്കം ചെയ്തത്.

കുട്ടനാട് വെളിയനാട് സ്വദേശി സുദേവനാണ് അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ന്യൂറോ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ.പി.കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ.

പൂര്‍ണമായി മയക്കിയാല്‍, ശരീരത്തിന്‍റെ ഒരു ഭാഗം തളരാനുള്ള സാധ്യതയുള്ളതിനാലാണ് രോഗിയെ പൂര്‍ണമായി മയക്കാതിരുന്നത്.
തല പിളര്‍ന്നിട്ടും സുദേവന്‍ ശസ്ത്രക്രിയ ചെയ്ത അഞ്ചു മണിക്കൂറും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News