വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വിദേശത്തേയ്ക്ക് പോയ ശേഷം മറ്റൊരു വിവാഹം ചെയ്തു; ഒടുവില്‍ യുവാവ് പിടിയില്‍; വിവരങ്ങള്‍ ഇങ്ങനെ

നെടുമങ്ങാട് വിവാഹ വാഗ്ദാനം നല്കി കാമുകിയെ പീഡിപ്പിച്ച് പിന്നീട്, മറ്റൊരു വിവാഹം ചെയ്ത യുവാവ് അറസ്റ്റില്‍. വാളിക്കോട് സ്വദേശി എ.ആര്‍. അനസാണ് പോലീസിന്‍റെ പിടിയിലായത്.

മുന്‍ കാമുകിയുടെ പരാതിയിന്മേലാണ് അറസ്റ്റ്. അനസും പെണ്‍കുട്ടിയും തമ്മില്‍, പ്രണയമായിരുന്നു. ആരും അറിയാതെ ഇവരെ വിവാഹം ചെയ്തു. എന്നാല്‍ പിന്നീട്, ഗള്‍ഫിലേക്ക പോയ അനസ് തിരിച്ചെത്തിയ ശേഷം മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു.

ഇതോടെ യുവതി നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കാമുകിയെ ഒഴിവാക്കി പുതിയ വിവാഹം കഴിച്ച് ഒരു മാസത്തിനുള്ളിലാണ് അനസ് പിടിയിലാകുന്നത്. വിവാഹ വാഗ്ദാനം നല്‍കിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here