‘മോഹന്‍ലാല്‍’ തമി‍ഴിലേക്ക്; നായികയായി ജോതികയെത്തും

കട്ട മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ സാജിദ് യഹിയ ചിത്രം മോഹന്‍ലാല്‍ തമിഴിലേക്ക്. മലയാളത്തില്‍ മോഹന്‍ലാല്‍ ആരാധികയെങ്കില്‍ തമി‍ഴില്‍, രജനീകാന്തിന്‍റെ ആരാധികയായാണ് പ്രധാന കഥാപാത്രം.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴിൽ ജ്യോതികയാണ് അവതരിപ്പിക്കുക. രജനി സെല്‍വി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ലാൽ എന്ന ചിത്രത്തിന്റെ രചയിതാവ് സുനീഷ് വാരനാടാണ് തന്റെ ഫെയ്​സ്ബുക്ക് പേജിലൂടെ തമിഴ് റീമേക്കിന്റെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.

സുനീഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

‘മോഹന്‍ലാല്‍’ തമിഴിലേയ്ക്ക്

കേരളത്തിലും വിദേശത്തും വന്‍വിജയം നേടി മുന്നേറുന്ന സാജിത് യഹിയയുടെ സംവിധാനത്തില്‍ ഒരുങ്ങിയ മഞ്ജു വാര്യർ-ഇന്ദ്രജിത് ചിത്രം ‘മോഹന്‍ലാല്‍’ തമിഴ് ചിത്രീകരണത്തിനൊരുങ്ങുന്നു.

‘രജനി സെല്‍വി’എന്ന് പേരിട്ട ചിത്രത്തില്‍ സൂപ്പര്‍ താരം രജനികാന്തിന്റെ കടുത്ത ആരാധികയുടെ കഥയായിരിക്കും പറയുക, കട്ട രജനികാന്ത് ആരാധികയായി ജ്യോതികയാണ് എത്തുന്നത്.
ഇതിനുമുന്നെ മഞ്ജുവാര്യര്‍ നായികയായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യൂ’ തമിഴില്‍ റീമേക്ക് ചെയ്തപ്പോളും ജ്യോതികയായിരുന്നു നായിക ചിത്രം തമിഴില്‍ വന്‍വിജയം കൈവരിയ്ക്കുകയും ചെയ്തിരുന്നു.

നീണ്ട ഒരിടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ക്ക് സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവിനുള്ള വഴിയൊരുക്കിയ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് റീമെയ്ക്കിലും ജ്യോതിക തന്നെയായിരുന്നു നായിക. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ചിത്രം രണ്ടു ഭാഷകളിലും സംവിധാനം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News