
വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. മദ്ധ്യവേനൽ അവധിക്ക് ശേഷം പരിഗണിക്കുന്നതിനായാണ് മാറ്റിയത് .
അന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിക്കും. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതായും സി ഐ , എസ് ഐ എന്നിവർ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചു’ . സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സി ബി ഐ അന്വേഷണത്തിൽ എതിർപ്പുണ്ടെങ്കിൽ സർക്കാരിന് അറിയിക്കാമെന്ന് കോടതി വ്യക്തമാക്കി .ഇതിനിടെ കേസിൽ അറസ്റ്റിലായ വരാപ്പുഴ എസ് ഐ ദീപക് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു ഹർജി കോടതി പിന്നീട് പരിഗണിക്കും .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here