ഡിസ്ലെഷ്യ എന്ന മാരക രോഗത്തിന് മുന്നിലും തളരാത്ത മനസ്സ്; ഈ പതിനേ‍ഴുകാരന്‍റെ ജീവിതം പ്രചോദനം; അറിയണം ആദിത്യയുടെ കഥ

പ്രതിസന്ധികളെ അതിജീവിച്ച് വിജയങ്ങള്‍ കൊയ്തവരെ എന്നും ലോകം പ്രകീര്‍ത്തിച്ചിട്ടേ ഉള്ളു. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ബാംഗലൂരുവില്‍ നിന്നും നമ്മെ തേടിഎത്തിയത്.

സാധാരണ കുട്ടികളെ പോലെ അവനു എ‍ഴുതുവാനോ വായിക്കുവാനോ സാധിക്കില്ല. എന്നാലും 17 വയസ്സുള്ള ആദിത്യ ഭരദ്വാജ് അതൊന്നും കാര്യമായിട്ടെടുക്കാറില്ല.

ഡിസ്ലെഷ്യ എന്ന രോഗം തന്‍റെ എ‍ഴുതാനും വായിക്കാനുമുള്ള ശേഷിയെ കീ‍ഴ്പ്പെടുത്തിയപ്പോളും സെക്കന്‍റ് പി യു പരീക്ഷയില്‍ 94.4ശതമാനം മര്‍ക്ക് നേടിയാണ് അഭിമാനകരമായ നേട്ടം അവന്‍ കൊയ്തത്.

കൂടാതെ സംസ്ഥാനത്ത് സൈക്കോളജിയില്‍ 100 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയാണ് ആദിത്യ. എ‍ഴുതുവാനും വായിക്കുവാനും ബുദ്ധിമുട്ടുണ്ടാക്കുന്ന ഡിസ്ലഷ്യ എന്ന രോഗം ബാധിച്ച 597 കുട്ടികളില്‍ ഒരാളായ ആദിത്യ ഈ വര്‍ഷമാണ് പരീക്ഷ എ‍ഴുതിയത്. പരീക്ഷ എ‍ഴുതിയവരില്‍ 324 പേര്‍ വിജയിച്ചു.

പകര്‍പ്പെ‍ഴുത്തുകാരന്‍റെ സഹായത്തോടെയാണ് ആദിത്യ പരീക്ഷ എ‍ഴുതിയത്. പരീക്ഷയിലെ 5 വിഷയങ്ങളില്‍ ആദിത്യക്ക് ഡിസ്റ്റിംഗ്ഷനും സൈക്കോളജിയില്‍ നൂറുമാര്‍ക്കും, സോഷ്യോളജിയില്‍ 96 മാര്‍ക്കും ഇക്കണോമിക്സില്‍ 92മാര്‍ക്കും , ഹിസ്റ്ററിയില്‍ 88 മാര്‍ക്കും ഇംഗ്ലീഷില്‍ 96 മാര്‍ക്കും നേടിയാണ് വിജയിച്ചത്.

യു പി എസ് സി പരീക്ഷ എ‍ഴുതി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ സേവനമനുഷ്ടിക്കണമെന്നാണ് ആദിത്യയുടെ ലക്ഷ്യം. ജെയിന്‍ പി യുവിലെ ആധ്യാപകരുടെ പരിശീലനം കൊണ്ടാണ് തന്‍റെ മകനു 0പരീക്ഷയില്‍ ജയിക്കാനായതെന്നാണ് ആദിത്യന്‍റെ അമ്മ സുഷമ ഭരദ്വാജ് പറയുന്നത്.

പത്താന്തരം വരെ ആദിത്യ പഠിച്ചത് സ്പെഷ്യല്‍ സ്കൂളിലാണ്. അതിനാല്‍ തന്നെ സാധാരണ കുട്ടികളുടെ കൂടെ കോളേജില്‍ പഠിക്കുകയെന്നത് വെല്ലുവിളിയായിരുന്നു.

എന്തായാലും ഇനിയും വേണ്ട പരിശീലനം നല്‍കിയാല്‍ ഇനിയും ഉന്നത വിജയം കൊയ്യാന്‍ സാധിക്കുമെന്നാണ് ആദിത്യന്‍റെ അധ്യാപകരുടെയും അമ്മയുടെയും പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News