
ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച മഅ്ദനി പാലക്കാട് വഴിയാണ് കേരളത്തിലെത്തിയത്. വിമാനമാർഗ്ഗം കേരളത്തിലെത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനാലാണ് യാത്ര റോഡ് മാർഗ്ഗമാക്കിയത്.
കഞ്ചിക്കോട് ജുമ മസ്ജിദിലെ പ്രാര്‍ഥനയ്ക്ക് ശേഷം ജന്മസ്ഥലമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സേലം ,കോയമ്പത്തൂര്‍, വഴിയാണ് പാലക്കാട് എത്തിയത്.
യാത്രയില്‍ ഭാര്യ സൂഫിയ മഅ്ദനി പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കുന്നുണ്ട്. കര്‍ണാടക പോലീസിലെ ഇന്‍സെപ്കടര്‍മാരടക്കം 5 ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും.
അർബുദ ബാധിതയായ അമ്മയെ സന്ദർശിക്കുന്നതിനായാണ് മഅ്ദനിക്ക് ബംഗളുരു എന്‍ ഐ എ കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here