കാഴ്ച്ചയില്‍ ഇഷ്ടപ്പെട്ടാല്‍ വാഹനങ്ങളുടെ മിനിയേച്ചര്‍ അതേ രൂപത്തില്‍ നിര്‍മിക്കും; കൊടുങ്ങൂര്‍ സ്വദേശി ജീവന്‍ വിസ്മയിപ്പിക്കുന്നു

വാഹനങ്ങളുടെ മിനിയേച്ചര്‍ നിര്‍മ്മിച്ച് ശ്രദ്ധേയനാവുകയാണ് കൊടുങ്ങൂര്‍ സ്വദേശിയായ ജീവന്‍. കാഴ്ച്ചയില്‍ ഇഷ്ടപ്പെടുന്ന വാഹനങ്ങള്‍ അതേ രൂപത്തില്‍ നിര്‍മ്മിക്കുകയാണ് ജീവന്റെ ഹോബി. ചെറുപ്പത്തില്‍ തുടങ്ങിയ വാഹനഭ്രമം ‘ വണ്ടി നിര്‍മാണ’ത്തിലേയ്ക്ക് പറിച്ചു നട്ട ഈ ചെറുപ്പക്കാരെ പരിചയപ്പെടാം.

വാഹന ഭ്രമം തലക്കുപിടിച്ച കൊടുങ്ങൂര്‍ സ്വദേശിയായ ജീവന്റെ ഗ്യാരേജിലുള്ള വാഹനങ്ങളാണിത്. കെ എസ്ആര്‍ടിസി ബസും ലോറിയും ടാങ്കര്‍ ലോറിയും ഉള്‍പ്പടെ എഴ് വാഹനങ്ങളുടെ ഉടമയാണ് ഈ ഇരുപത്തൊന്നുകാരന്‍. ഇതൊക്കെ ജീവന്റെ കരവിരുതില്‍ വിരിഞ്ഞതാണ്.

വാഹനങ്ങളോടുള്ള അടുപ്പം മൂലമാണ് ജീവന്‍ മിനിയേച്ചറുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. പരസ്യ ബോര്‍ഡുകളില്‍ ഉപയോഗിക്കുന്ന മള്‍ട്ടി വുഡും, കാര്‍ബോഡും ,പശയുമാണ് പ്രധാന അസംസ്‌കൃത വസ്തുക്കള്‍.

ഒരു വണ്ടി പോയാല്‍ അങ്ങനെ നോക്കി നിന്നു പോവും. ബസും ലോറിയുമാണ് ജീവന്റെ ഇഷ്ടവാഹനങ്ങള്‍. വണ്ടിപ്രാന്ത് ചെറുപ്പത്തില്‍ തുടങ്ങിയതാണെന്നും അത് മാറ്റാന്‍ പറ്റിയിട്ടില്ലെന്നും ജീവന്‍ പറയും.

ചെറുപ്പം മുതലെ മിനേയച്ചറുണ്ടാക്കാറുണ്ട്, എന്നാല്‍ പെര്‍ഫക്ഷന്‍ നോക്കി തുടങ്ങിയിട്ട് ഏഴു വര്‍ഷത്തോളമായി. നാളിതുവരെ നൂറിലേറെ വാഹനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പലതും സുഹ്യത്തുകള്‍ സൗജന്യമായി നല്‍കുകയാണ് പതിവ്. ഏറ്റവും ഒടുവില്‍ നിര്‍്മ്മിച്ചി വാഹനങ്ങളാണ് ഇപ്പോള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്നത്.

ഇലട്രിക്കല്‍ വിഭാഗത്തില്‍ ഡിപ്ലോമ നേടിയ ജീവന്‍ മിനിയേച്ചര്‍ നിര്‍മാണത്തെ ഒരു ഹോബിയായിട്ട് മാത്രമാണ് കാണുന്നത്. ഒഴിവ് വേളകളിലാണ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News