പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിപ്ലവം; ബിഎസ്എന്‍എല്‍ ലക്ഷ്യം പ്രഖ്യാപിച്ചു; വമ്പന്‍മാര്‍ക്ക് മുട്ടിടിക്കും

പുതിയ സാമ്പത്തിക വര്‍ഷത്തിൽ കൂടുതൽ നേട്ടം കൈവരിക്കാനൊരുങ്ങി BSNL. ഈ സാമ്പത്തിക വര്‍ഷം 24 ലക്ഷം പുതിയ മൊബൈൽ കണക്ഷനുകള്‍ നൽകാനാണ് കമ്പനിയുടെ ലക്ഷ്യം. മൊബൈൽ നെറ്റ് വർക്ക് വികസനത്തിന്‍റെ ഭാഗമായി കൂടുതൽ ഇടങ്ങളിലേക്ക് 4G സേവനം വ്യാപിപ്പിക്കും.

ഫൈബർ ടു ഹോം സാങ്കേതിക വിദ്യയുടെ സഹായത്തോടെ 100എംബിപിഎസ് വേഗത വരെയുള്ള ഇന്‍റര്‍നെറ്റ് സേവനം ഗാർഹിക ഉപഭോക്താക്കള്‍ക്ക് ലഭ്യാക്കാനുള്ള സൗകര്യം എല്ലാ എക്സ്ചേഞ്ചുകളിലും നടപ്പിലാക്കും.

മൊബൈൽ വരിക്കാര്‍ക്ക് 99 രൂപയ്ക്ക് പരിധിയില്ലാതെ കോളുകള്‍ ലഭ്യമാക്കുന്ന പുതിയ മൊബൈൽ സ്പെഷ്യൽ താരിഫ് വൗച്ചര്‍ പുറത്തിറക്കി.

BSNL പ്രീപെയ്ഡ് മൊബൈൽ വരിക്കാര്‍ക്ക് സൗദി അറേബ്യയിൽ ഇന്‍റര്‍നാഷണൽ റോമിംഗ് സൗകര്യം ലഭ്യമാക്കുന്നതിന്‍റെ ഉദ്ഘാടനവും വാർത്താ സമ്മേളനത്തിൽ നടന്നു. BSNLട്യൂണ്‍സ് മത്സരവിയി ശ്രീമതി സേതുലക്ഷ്മി പിള്ളയ്ക്ക് 25000 രൂപയുടെ ചെക്കും കൈമാറി.

ബിഎസ്എന്‍എൽ ചീഫ് ജനറൽ മാനേജർ ശ്രീ. പി റ്റി മാത്യു, ജനറൽ മാനേജർ ശ്രീ ജ്യോതിശങ്കർ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here