
ബലാത്സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ് നരേന്ദ്ര മോദി ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്.നിന്ന നില്‍പ്പിന് കരണം മറിഞ്ഞ മോദി ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കര്‍ണാടകത്തില്‍.
ഒരു ലോക്കല്‍ രാഷ്ട്രീയക്കാരനാണ് ഈ സ്ഥാനത്തെങ്കില്‍ ഇത്തരം മലക്കംമറിച്ചിലുകളൊന്നും ചര്‍ച്ചയ്ക്കെടുക്കേണ്ടതേ ഇല്ലായിരുന്നു. പക്ഷേ ഒരു രാജ്യത്തിന്‍റെ പ്രധാനമന്ത്രി ഇട്ടിരിക്കുന്ന വസ്ത്രം മാറുന്ന പോലെ നിലപാടുകള്‍ മാറ്റുന്നത് രാഷ്ട്രീയ അല്‍പ്പത്തരമായിട്ടേ കാണാനാകൂ.
മോദി ലണ്ടനില്‍ വികാരാധീനനായി പറഞ്ഞത് :18 april 2018
“ഏതു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുന്നതും ദുഖകരമാണ്, ഞാന്‍ ഒരിക്കലും ഈ അതിക്രമങ്ങളെ ഓരോരോ സര്‍ക്കാരുകളുടെ പിടിപ്പുകേടായി താരതമ്യപ്പെടുത്താറില്ല.ബലാത്സംഗം ബലാത്സംഗം തന്നെയാണ് അതിനേക്കാള്‍ മോശമായ മറ്റൊന്നില്ല.
മോദിയുടെ കര്‍ണാടക രാഷ്ട്രീയ നാടകത്തിലെ കത്തിക്കയറിയ പ്രസംഗം :03 may 2018
“ഭായിയോം ഓര്‍ ബഹനോം , കര്‍ണാടകത്തില്‍ നടക്കുന്ന ദളിത് അക്രമങ്ങള്‍ ആരുടെ മുന്നിലും ഒളിക്കാനാവില്ല. ബിദാറില്‍ ഒരു ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. അതിന്‍റെ വിവരങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ലഭ്യമാണ്. ദില്ലിയില്‍ മെഴുകുതിരി കത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ എവിടെയാണ് , നിങ്ങളുടെ മെഴുകുതിരി എവിടെയാണ് നഷ്ടപ്പെട്ടത്. ”
ഒരേ വിഷയത്തില്‍ ഒരു പ്രധാനമന്ത്രിയുടെ നിലപാടുകളില്‍ കടലിന്‍റെ അക്കരയ്ക്കും ഇക്കരയ്ക്കും ഇടയില്‍ വരുന്ന മാറ്റം എന്തിനെയാണ് സൂചിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here