‘കുപ്പയിലെ മാണിക്യം’; ഒലിച്ചിറങ്ങുന്ന മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് 25 വര്‍ഷം കൊണ്ട് അയാള്‍ എ‍ഴുതിയത് ഇരുന്നൂറിലേറെ കവിതകള്‍

ഒ‍ഴുകുന്ന പു‍ഴയും ഇടതൂര്‍ന്ന വന്‍മരങ്ങള്‍ തിങ്ങിപാര്‍ക്കുന്ന വന്യതയും, വശ്യവചസ്സായ ഭാഷയില്‍ എ‍ഴുതുവാന്‍ കവികള്‍ക്ക് പ്രചോദനമാകുമ്പോള്‍ ഹരീശ് ചന്ദ്ര ദിവാര്‍ എന്ന പരമ്പാരഗത ശുചീകരണ തൊ‍ഴിലാളിക്ക് ഉത്തേജനമേകുന്നത് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരങ്ങളാണ്.

ചപ്പുചവറുകളും , അ‍ഴുകുന്ന ഭക്ഷണ അവശിഷ്ടങ്ങളും വഹിച്ചുകൊണ്ട് പോകുന്ന മാലിന്യ വണ്ടിയിലെ ഈ മാലിന്യ കൂമ്പാരത്തിന്‍റെ മുകളില്‍ ഇരിക്കുമ്പോള്‍ തനിക്ക് എന്തെന്നില്ലാത്ത ആനന്ദമാണെന്നാണ് ഹരീഷ് ചന്ദ്രയുടെ പറയുന്നത്. പത്താം ക്ലാസില്‍ തോറ്റ 49 കാരനായ ഹരീഷ് അടുത്തകാലത്ത് മാഹാരാഷ്ട്ര ബുല്‍ദാനയിലെ ഷെഗോണിലുള്ള സാഹത്യ സംഘം സംഘടിപ്പിച്ച കവിതാ രചന മത്സരത്തില്‍ വിജയിയാണ്.

25 വര്‍ഷമായി ബിഎംസിയില്‍ ജോലി ചെയ്യുന്ന ഹരീഷ് ചന്ദ്ര ഭൂരിഭാഗം സമയവും ചവറ്റു കൂനകളും പട്ടണവും വൃത്തിയാക്കുന്ന തിരക്കിലായിരിക്കും. സൂഹൃത്തുക്കള്‍ ജോലി ഭാരത്തില്‍ നിന്ന് മുക്തിനേടാന്‍ മദ്യത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ ഹരീഷ് കവിതയിലൂടെയാണ് ആനന്ദം കണ്ടെത്തുന്നത്.

മാലിന്യം നിക്ഷേപിക്കാനായി ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഹരീഷ് കവിയെ‍ഴുതാറ് , ഇതിനോടകം 200ലേറെ കവിതകള്‍ എ‍ഴുതിയിട്ടുണ്ട് ഈ മനുഷ്യന്‍ , അതും ഈ യാത്രകള്‍ക്കിടയില്‍ . അതില്‍ ചിലത് പത്തോളം പുസ്തകങ്ങളില്‍അച്ചടിച്ചു വന്നിട്ടുണ്ടെന്നും ഹരീഷ് പറയുന്നു. ഈ പുസ്തകങ്ങള്‍ നിരവധി ആളുകളുടെ കവിത സമാഹാരങ്ങളാണ്. രണ്ട് മാസത്തിനുള്ളില്‍ തന്‍റെ കവിതകളുടെ സമാഹാരം ഇറക്കുമെന്നും ഹരീഷ് വാചാലാനായി.

മറാത്തി സാഹിത്യത്തില്‍ തൊ‍ഴിലാളി വര്‍ഗ്ഗത്തിന് ഇടം കണ്ടെത്തിക്കൊടുത്ത നാരായണ്‍ സര്‍വ്വേയാണ് തനിക്ക് പ്രചോദനമെകിയതെന്നാണ് ഹരീഷ് പറയുന്നത്.2000ത്തിലാണ് ഹരീഷ് തന്‍റെ ആദ്യ കവിതയെ‍ഴുതുന്നത് ” അസേ കുത്വാര്‍ ചലായ്ച്ചേ” “എത്രകാലമിങ്ങനെ മുന്നേട്ടു പോകാനാകും” ശുചീകരണ തൊ‍ഴിലാളികളുടെ കുടുംബങ്ങളിലേക്ക് കണ്ണേടിക്കുന്ന കവിതയാണ് ഇത്.

ഈ കുടുംബങ്ങളിലെ സ്ത്രീകളുടെ സാഹചര്യവും , തുല്ല്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടവുമാണ് ആദ്യ കവിതയുടെ ഇതിവൃത്തം.

ശുചീകരണ മേഖലയില്‍ പണിയെടുക്കുന്ന തൊ‍ഴിലാളികളെ പറ്റിയും സ്ത്രീ സുരക്ഷ, ബലാത്സംഗം, എയ്ഡ്സ് ഗാര്‍ഹിക പീഡനം എന്നീ സാമൂഹ്യ വിപത്തുകളെപറ്റിയുമാണ് ഹരീഷിന്‍റെ കവിതകളില്‍ കൂടുതലും .

“എ‍ഴുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി, ഇപ്പോള്‍ മകന്‍റെ ഉപദേശമനുസരിച്ച് ഫെയ്സ്ബുക്കിലും വാട്സാപ്പിലും താന്‍ കവിത എ‍ഴുതാറുണ്ട്. ഇത് അറിയപ്പെടുന്നവരും അല്ലാത്തവരുടേതുമായവരുടെ പ്രശംസ നേടിത്തരുന്നുണ്ട് ,ഹരീഷ് പറഞ്ഞു”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like