
ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാമത്. 2013നുശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഏകദിന റാങ്കിങ്ങിൽ ഒന്നാമതായത്. കഴിഞ്ഞ ആറ് ഏകദിനങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്.
2017 ചാമ്പ്യൻസ് ട്രോഫിയിൽ സെമിയിലെത്തിയ ഇംഗ്ലണ്ടിന് 2019 ലോകകപ്പിൽ പ്രതീക്ഷയുണ്ട്. 2015 ലോകകപ്പിൽ മോശം പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് ടീമിൽ മാറ്റംവരുത്തി.
ആക്രമണാത്മക ശൈലിയാണ് ഇപ്പോൾ ഇംഗ്ലണ്ടിന്. 2015നുശേഷം ഒമ്പതു തവണ അവർ 350ലേറെ റണ്ണടിച്ചു. റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. ന്യൂസിലൻഡ് നാലും ഓസ്ട്രേലിയ അഞ്ചാമതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here