വരാപ്പു‍ഴ ശ്രീജിത്തിന്‍റെ മരണം; മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്തു

വരാപ്പു‍ഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ് പി AV ജോര്‍ജിനെ ചോദ്യം ചെയ്തു. IG ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ CI ക്രിസ്പിന്‍ സാമിന്‍റെ മൊ‍ഴിയുടെ അടിസ്ഥാനത്തിലാണ് SP യെ ചോദ്യം ചെയ്തത്.

ആലുവ DYSP പ്രഫുല്ല ചന്ദ്രനെ ചോദ്യം ചെയ്തതിനു പുറകെയാണ് ആലുവ റൂറല്‍ SPയായിരുന്ന AV ജോര്‍ജിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് AV ജോര്‍ജിനെതിരെയും ആരോപണമുയര്‍ന്നിരുന്നു.

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് റൂറല്‍ SP യുടെ സ്ക്വാഡിലെ 3 ഉദ്യോഗസ്ഥരായിരുന്നു. ഇവരാണ് ശ്രീജിത്തിനെ ആദ്യം മര്‍ദിച്ചത്. മൂവരെയും കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പുറമെ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ച SI ദീപക്കിനെയും അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ശ്രീജിത്തിനെ അന്യായമായി തടങ്കലില്‍ വെച്ച കുറ്റത്തിന് CI ക്രിസ്പിന്‍ സാമിനെയും പ്രത്യേക സംഘം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു.

SP യുടെ നിര്‍ദേശ പ്രകാരമാണ് താനുള്‍പ്പടെയുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചതെന്ന് നേരത്തെ ചോദ്യം ചെയ്യവെ CI അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.ഇതെ തുടര്‍ന്നാണ് SP AV ജോര്‍ജിനെ ചോദ്യം ചെയ്തത്.

3 RTF കാരെ മാത്രമല്ല താന്‍ അങ്ങോട്ടേയ്ക്ക് അയച്ചതെന്ന് SP വിശദീകരിച്ചു. ക്രമ സമാധാന പാലനത്തിനായി വടക്കേക്കര മുനമ്പം SI മാര്‍ ഉള്‍പ്പടെ കൂടുതല്‍ പേരെ സ്ഥലത്തേക്ക് അയച്ചിരുന്നുവെന്നും AV ജോര്‍ജ് ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് വിവരം.

വരും ദിവസങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പോലീസുദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News