ഹൃദയം കവരുന്ന ചുവടുകളുമായി കുഞ്ഞിക്കയും കുഞ്ഞുമാലാഖയും; ദുല്‍ഖറും മകളുമൊത്തുള്ള ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ തരംഗം

മലയാളികള്‍ക്ക് ഏറ്റവുമധികം പ്രിയമുള്ള യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ നിഷ്കളങ്കമായ ചിരികൊണ്ടും അഭിനയത്തിലെ നിഷ്കളങ്കതകൊണ്ടും മലയാളികളുടെ ഹൃദയം കവരുകയായിരുന്നു.

ദുല്‍ഖറിന്‍റെ കുഞ്ഞുമാലാഖ മറിയം അമീറ സൽമാനും ഇന്ന് ആരാധകരുടെ സ്നേഹം സ്വന്തമാക്കുകയാണ്. താരസംഘടനയായ അമ്മയുടെ ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിനിടയില്‍ ആരാധകരുടെ സ്വന്തം ഡിക്യു മറിയത്തെ ഓമനിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുകയാണ്.

മകളെയുമെടുത്തുകൊണ്ട് പാട്ടിനൊത്ത് ചുവടുവയ്ക്കുന്ന ദുൽഖറിന്റെ വിഡിയോ ആരാധകരുടെ ഹൃദയം കവരുകയാണ്. മമ്മൂക്കയെയും കുഞ്ഞിക്കയെയും പോലെ മകൾ മറിയവും സുന്ദരി തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News