ചലച്ചിത്ര പുരസ്കാര വിതരണം; സ്മൃതി ഇറാനിക്കുവേണ്ടി മോദി സര്‍ക്കാര്‍ രാഷ്ട്രപതിയെയും അപമാനിച്ചു; ബഹിഷ്കരണം നടത്തിയ കലാകാരന്‍മാര്‍ അഭിമാനമായി; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണത്തിന്‍റെ ശോഭ കെടുത്തിയ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. രാഷ്ട്രപതിക്ക് ആരോഗ്യത്തിന് കു‍ഴപ്പമൊന്നുമില്ലെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും പുരസ്കാര വിതരണം നടത്താന്‍ സ്മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചത് രാഷ്ട്രപതിയെ അപമാനിക്കലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ടയില്‍ നടക്കുന്ന സിഐടിയു സംസ്ഥാന ജനറല്‍ കൗണ്‍സിലിലെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിമര്‍ശനവുമായി രംഗത്തെത്തിയത്. പുരസ്കാരവിതരണം ബഹിഷ്കരിച്ചവരുടെ പ്രതിഷേധം ന്യായമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. കേന്ദ്രത്തിന്‍റെ സ്വകാര്യ വത്കരണ നയം രാജ്യത്തിന് അപകടമാണ്. മുതലാളിമാരെ അഭിവൃദ്ദിപ്പെടുത്തുന്ന നയമാണ് മോദിസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇതിനെതിരെ രാജ്യത്താകമാനം തൊ‍ഴിലാളികളും കര്‍ഷകരും പ്രക്ഷോഭത്തിന്‍റെ പാതയിലാണ്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തേണ്ടത് കാലം ആവശ്യപ്പെടുന്ന പോരാട്ടമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here