പത്തു വര്‍ഷം പോറ്റിവളര്‍ത്തി; പാലുകൊടുത്ത ഉടമയുടെ തല കടിച്ചെടുത്ത് സിംഹം; മരണത്തോട് മല്ലടിച്ച് ഉടമ

സ്നേഹത്തോടെ പോറ്റിവളര്‍ത്തിയ സിംഹം കൊടുത്ത പണിയില്‍ മരണത്തോട് മല്ലടിക്കുകയാണ് ഈ ഉടമ. പത്തു വര്‍ഷം മുമ്പാണ് ഈ സിംഹക്കുഞ്ഞിനെ കിട്ടുന്നത്. അന്നുമുതല്‍ ഭക്ഷണം നല്‍കിയും മറ്റും സ്നേഹത്തോടെ പരിപാലിച്ചു വരികയാണ്. ഒടുവിലിന്ന് ഉടമ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ക‍ഴിഞ്ഞ ആ‍ഴ്ചയായിരുന്നു സിംഹത്തിന്‍റെ കൂട്ടില്‍ കയറിയ ഉടമയെ സിംഹം കടിച്ചു കുടഞ്ഞത്. സൗത്ത് ആഫ്രിക്കയിലാണ് സഫാരി പാർക്ക് ഉടമയായ മൈക്ക് ഹോഡ്ജെയെയാണ് ഷാമ്പ എന്ന സിംഹം ആക്രമിച്ചത്.

സിംഹത്തിന്‍റെ കൂട്ടിലേക്ക് വിസര്‍ജ്യം പരിശോധിക്കാനായി കയറിയതായിരുന്നു ഇയാള്‍. ആ സമയത്ത് കൂടിന്‍റെ മറ്റൊരു ഭാഗത്തായിരുന്ന സിംഹം ഓടി വന്ന് ആക്രമിക്കുകയായിരുന്നു മൈക്ക് ഹോഡ്ജെയെ അടിച്ചു വീഴ്ത്തിയ ശേഷം സിംഹം ഇയാളെ കടിച്ച് ഉള്ളിലേക്ക് കൊണ്ടു പോയി.

ചുറ്റും നിന്നവര്‍ ഒച്ച വച്ചതിനെ തുടര്‍ന്ന് സിംഹം ഇയാളെ ഉപേക്ഷിച്ചെങ്കിലും പിന്നീട്, വീണ്ടും ആക്രമിച്ചു.
തുടര്‍ന്ന് സിംഹത്തെ വെടിവച്ചു വീഴ്ത്തിയാണ് ഇയാളെ രക്ഷിച്ചത്. വെടിയേറ്റ സിംഹം ചത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News