പൈതൃക കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ കൊല്ലം കോര്‍പറേഷന്‍; കെട്ടിടങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം

കൊല്ലം: കലക്ട്രേറ്റിന് സമീപത്തുള്ള പൈതൃക കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള തീരുമാനത്തിനെതിരെ കൊല്ലം കോര്‍പറേഷന്‍. ലേബര്‍ കോടതിയും,സബ് രജിസ്ട്രാര്‍ ഓഫീസും പ്രവര്‍ത്തിക്കുന്ന പൈതൃക കെട്ടിടം പൊളിച്ച് നീക്കിയാല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്നാണ് കോര്‍പറേഷന്‍ തീരുമാനം. ഈ കെട്ടിടങ്ങള്‍ പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാണ് ആവശ്യം.

250 വര്‍ഷം പഴക്കമുള്ള ഈ കെട്ടിടങ്ങള്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ അതിഥിമന്ദിരമായിരുന്നു. കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസും ലേബര്‍ ഓഫീസുമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.

കെട്ടിടങ്ങള്‍ കാലഴക്കത്തിന്റെ പേര് പറഞ്ഞ് പൂര്‍ണമായി പൊളിച്ച് നീക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കെട്ടിടം പൊളിച്ച് നീക്കാന്‍ അനുമതി നല്‍കി രജിസ്ട്രാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് കൊല്ലം കോര്‍പറേഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

സബ് രജിസ്ട്രാര്‍ ഓഫീസ് നേരത്തെ തന്നെ നവീകരണത്തിന്റെ പേര് പറഞ്ഞ് പഴയ അരിയോടുകള്‍ മാറ്റി മേല്‍ക്കൂര ഷീറ്റ് പാകിയിരുന്നു. ഈ കെട്ടിടങ്ങളും, തേവള്ളി കൊട്ടാരവുമടക്കം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ പ്രമേയം പാസാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here