കുപ്പായം മാറ്റി എത്തും ഇനി ലേഡീസ് കംപാര്‍ട്ടുമെന്‍റുകള്‍; സ്ത്രീ സുരക്ഷക്ക് കംപാര്‍ട്ടുമെന്‍റുകളില്‍ ഇനി സിസിടിവിയും

ലേഡിസ് ഒണ്‍ലി കംപാര്‍ട്ടുമെന്‍റുകള്‍ക്ക് ട്രെയിനിലെ മധ്യഭാഗത്തേക്ക് സ്ഥലം മാറ്റം. നിറം നല്‍കി കുപ്പായം മാറ്റിയാണ് സ്ഥലം മാറ്റം. 2018 സ്ത്രീ സുരക്ഷാദിനമായി ആചരിക്കുന്നതിന്‍റെ ഭാഗമായി ആണ് റെയില്‍വേയുടെ ഈ തീരുമാനം. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നല്‍കി കംപാര്‍ട്ടുമെന്‍റുകളില്‍ സിസിടിവി സ്ഥാപിക്കും.

ജനലുകള്‍ കൊണ്ട് കംപാര്‍ട്ടുമെന്‍റ് സുരക്ഷിതമാക്കാനും തീരുമാനമുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു.

റെയില്‍വേബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങള്‍. വിവിധ റെയില്‍വേസോണുകളോട് ഈ വിഷയത്തിന്മേല്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ലേഡീസ് ഒണ്‍ലി കോച്ചുകള്‍ക്ക് ഏത് നിറമാവും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും ഇത് പിങ്ക് ആകാനാണ് സാധ്യതയെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News