അവസാന നിമിഷം മത്സരം ജയിപ്പിച്ച രോഹിത്തിന്‍റെ ക‍ഴുത്തിന് കുത്തിപ്പിടിച്ച് യുവരാജ്

ന്യൂഡൽഹി: ജയിക്കാന്‍ വേണ്ടി മാത്രമുള്ള കളിയായിരുന്നു ഇന്നലെ മുംബെെ കളിച്ചത്. ഒന്നുകില്‍ ജയം ഇല്ലെങ്കില്‍ പുറത്തേയ്ക്കെന്നുളള വ‍ഴി എന്നതായിരുന്നു അവസ്ഥ. ഒരു മൽസരം കൂടി തോറ്റാൽ ടൂർണമെന്റിൽനിന്നും പുറത്താകുമെന്ന ഘട്ടത്തിൽ, കിങ്സ് ഇലവൻ പഞ്ചാബിനെ ആറു വിക്കറ്റിന് തകർത്താണ് രോഹിതും സംഘവും പ്രതീക്ഷ നിലനിർത്തിയത്.

രോഹിത് ശർമ–ക്രുനാൽ പാണ്ഡ്യ സഖ്യമാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന 56 റൺസ് കൂട്ടിച്ചേർത്തു.

മത്സരത്തിന്‍റെ വിജയത്തിന് ശേഷം രോഹിത്തിനെ അഭിനന്ദിക്കാനെത്തിയ, പഞ്ചാബിന്‍റെ യുവരാജ് സിംഗിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

സ്വദവേ തമാശക്കാരനായ യുവി, രോഹിത്തിന്‍റെ ക‍ഴുത്തിന് കുത്തിപ്പിടിക്കുന്ന വീഡിയോയാണ്സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നീ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കുമോടാ എന്നാണ് രോഹിത്തിനോട് യുവി ചോദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

തന്റെ സഹജമായ തമാശക്കളി പുറത്തെടുക്കുകയായിരുന്നു യുവി. ഒടുവില്‍ ചിരിച്ചുകൊണ്ട് കെട്ടിപ്പിടിച്ച ശേഷമാണ് ഇരു സുഹൃത്തുക്കളും പവലിയനിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News