ഇറക്കുമതി നികുതി വര്‍ധിപ്പിച്ചു; ഷവോമി ആരാധകര്‍ക്ക് കിട്ടിയത് കിടിലന്‍ പണി

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയ്ക്ക് വേണ്ടി ഇറക്കുമതി നികുതി വര്‍ധിപ്പിച്ചുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ പണി കിട്ടിയ കൂട്ടത്തില്‍ ഷവോമി ആരാധകരും. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് വിപണിയില്‍ താരമായി കുതിക്കുകയായിരുന്ന ഷവോമി വില വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ഏറെ ആവശ്യക്കാരുള്ള റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്ഫോണിന്‍റെയും എംഐ ടിവി 4 (55 ഇഞ്ച്) ന്‍റെയും വില വര്‍ധിപ്പിക്കുകയാണെന്ന് ഷാവോമി. റെഡ്മി നോട്ട് 5 പ്രോയ്ക്ക് 1000 രൂപയും എംഐ ടിവി 4 ന് 5000 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് മെയ് ഒന്നു മുതല്‍ നിലവില്‍ വരും.

പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ 13999 രൂപയുള്ള റെഡ്മി നോട്ട് 5 പ്രോയുടെ 4ജിബി റാം 64 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് പതിപ്പിന് വില 14,999 രൂപയായി ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News