വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു

കോട്ടയത്ത് വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു. കിടങ്ങൂര്‍ കുളങ്ങരമുറിയില്‍ പരേതനായ വാസുദേവന്റെ മകള്‍ സൂര്യ വാസനാണ് (29) മരിച്ചത്. കോട്ടയത്തുനിന്നും പിതൃസഹോദര പുത്രന്‍ അനന്തപത്മനാഭനൊപ്പം ബൈക്കില്‍ തിരുവഞ്ചൂരേക്ക് പോകവേയാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സൂര്യയെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റാര്‍ വിഷന്‍ ചാനലിലും കൗമുദി ടിവിയിലും വാര്‍ത്താ അവതാരകയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News