ടാറ്റ നെക്‌സോണ്‍ എഎംടി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങി. 9.41 ലക്ഷം രൂപയാണ് ബേസ് മോഡല്‍ വില. ഡീസലിലും പെട്രോളിലും നെക്‌സോണ്‍ എഎംടി ലഭ്യമാണ്. 9.41 ലക്ഷം രൂപയാണ് നെക്‌സോണ്‍ എഎംടി പെട്രോളിന്റെ വില.
ഡീസലിന് വില 10.30 ലക്ഷം രൂപയാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് ഇരുപതിപ്പുകളെയും മികവുറ്റതാക്കുന്നത്. പെട്രോള്‍ എഞ്ചിന് പരമാവധി 108 bhp കരുത്തും 170 Nm toque ഉം സൃഷ്ടിക്കാനാവും. 108 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.
ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് എഎംടി ഗിയര്‍ബോക്‌സ്. മാനുവല്‍ മോഡും നെക്‌സോണ്‍ എഎംടിയിലുണ്ട്. ഇക്കോ, സിറ്റി, സ്‌പോര്‍ട് എന്നീ മൂന്നു മോഡുകളും നെക്‌സോണില്‍ ലഭ്യമാണ്.
കയറ്റം കയറാനും ഇറങ്ങാനും പിന്തുണ നല്‍കുന്ന ഹില്‍ അസിസ്റ്റ്, തിരക്ക് നിറഞ്ഞ നിരത്തില്‍ ഇഴഞ്ഞു നീങ്ങാന്‍ സഹായിക്കുന്ന ക്രീപ് ഫംങ്ഷന്‍ എന്നിവ നെക്‌സോണില്‍ എടുത്തുപറയണം.
എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫോഗ്‌ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും നെക്‌സോണ്‍ എഎംടി വിശേഷങ്ങള്‍.
എതിരാളിയായ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം പ്ലസ് ഓട്ടോമാറ്റിക്കിനൊക്കാളും വിലക്കുറവിലാണ് നെക്‌സോണ്‍ എഎംടി പെട്രോളിന്റെ വരവ്

Get real time update about this post categories directly on your device, subscribe now.