ദേശീയ ചലച്ചിത്ര പുരസ്കാരം; കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ രാഷ്ട്രപതിക്ക് അതൃപ്തി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്തി. പ്രോട്ടോകോള്‍ പ്രകാരം ഒരു മണിക്കൂറെ ചടങ്ങില്‍ പങ്കെടുക്കുവെന്ന് രാഷ്ട്രപതി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപതി അറിയിച്ചത്.

അതേ സമയം അടുത്ത വര്‍ഷം മുതല്‍ പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതിയും മറ്റുള്ളവ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും നല്‍കുന്ന തരത്തില്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുമ്പോഴാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് പൂര്‍ണ്ണ രൂപം കൈവരിക്കുന്നുള്ളു. എന്നാല്‍ ആ പ്രോട്ടോകോളിന് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. അടുത്ത തവണ മുതല്‍ പ്രധാന അവാര്‍ഡുകള്‍ മാത്രം രാഷ്ട്രപതിയും മറ്റുള്ളവ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും നല്‍കുന്ന തരത്തില്‍ പ്രോട്ടോക്കോളില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഉന്നത ചലച്ചിത്ര ബഹുമതിയായ ദാദ സാഹേബ് ഫാല്‍കേ അവാര്‍ഡ് മാത്രം രാഷ്ട്രപതി നല്‍കുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു.

പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച് ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപതി അറിയിച്ചത്.

എന്നാല്‍ ഇത് സിനിമാ മന്ത്രാലയത്തിന്റെ വീഴ്ചയാണെന്നാണ് രാഷ്ട്രപതിയുടെ മന്ത്രാലയത്തിന്റെ നിലപാട്. ഏതെല്ലാം പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്യണമെന്ന് മാര്‍ച്ച് അവസാനം തീരുമാനമായിരുന്നു. എന്നാല്‍ മെയ് ഒന്നാം തീയ്യതിയാണ് 11 അംഗ പട്ടികയുടെ ഔദ്യോഗിക വിവരം രാഷ്ട്രപതിയെ അറിയിച്ചത്.

പ്രോട്ടോക്കോള്‍ ലംഘനമാണ് ഈ അവാര്‍ഡ് വിതരണചടങ്ങില്‍ നടന്നിരിക്കുന്നതെന്ന് നടി ഭാഗ്യലക്ഷമിയും വ്യക്തമാക്കി. കേന്ദ്രത്തിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തിയാണ് രാഷ്ട്രപതി അറിയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News