ജീവിച്ചിരിക്കുന്ന പ്രവര്‍ത്തകനെ ബലിദാനിയാക്കി ബിജെപിയുടെ നാണംകെട്ട തെരഞ്ഞെടുപ്പ് പ്രചാരണം; ‘ബലിദാനി’ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പൊളിഞ്ഞത് ബിജെപിയുടെ കള്ളപ്രചാരണം

ബലിദാനിയായെന്ന് പ്രചരിപ്പിച്ച പ്രവർത്തകൻ ജീവനോടെ വേദിയിലെത്തിത് ബിജെപിയെ വെട്ടിലാക്കി. കർണാടകയിലാണ് സംഭവം.

2015 സെപ്റ്റംബറിൽ കൊല്ലപ്പെട്ടുവെന്ന് പ്രചരിപ്പിച്ച അശോക് പൂജാരിയെന്ന ബിജെപി പ്രവർത്തകനാണ് ദേശീയ മാധ്യമത്തിൽ പ്രത്യക്ഷനായത്. ഇതോടെ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപി വെട്ടിലായിരിക്കുകയാണ്.

കോൺഗ്രസ് ഭരണകാലത്ത് കൊല്ലപ്പെട്ട പ്രവർത്തകരുെട പട്ടികയിൽ ഒന്നാമതായി സ്ഥാനം പിടിച്ചയാളാണ് വേദിയിലെത്തിയത്. ഉഡുപ്പിയിൽ നിന്നുളള ബിജെപി നേതാവ് ശോഭാ കരന്താജെ കേന്ദ്ര ആഭ്യന്തര വകുപ്പിന അയച്ച ബലിദാനികളുടെ പട്ടികയിൽ ഇയാളുടെ പേരും ഉൾപ്പെടുത്തിയിരുന്നു.

23 പേരുടെ പട്ടികയാണ് കേന്ദ്രത്തിന് കൈമാറിയിരുന്നത്. ഈ പട്ടിക ഉയർത്തികാട്ടിയാണ് ബിജെപി കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കിയത്.

ബി.ജെ.പി പ്രവർത്തകനായ പൂജാരി​യെ 2015 ൽ ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചിരു​ന്നു. ഗുരുതര പരുക്കേറ്റ് രണ്ട് ആ‍ഴ്ച എ.സി.യുവിൽ ചികിത്സ തേടിയിരുന്നെങ്കിലും അശോക് പൂജാരി മരണമടഞ്ഞിരുന്നില്ല. ഇതിനിടെ ഇയാളെ ദേശീയ മാധ്യമത്തിൽ കണ്ടതോടെ നാട്ടുകാർ ഞെട്ടുകയായിരുന്നു.

വിവാഹ വീടുകളില്‍ ബാന്‍റ് കൊട്ടുന്ന ജോലിയാണ് അശോക് പൂജാരെയ്ക്ക്. മരണത്തിൽ നിന്ന്​ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ബലിദാനികളുടെ പട്ടികയിൽ പേര് അബദ്ധത്തിൽ കടന്നുകൂടിയതാണെന്നും അശോക് പൂജാരി പറയുന്നു.

പട്ടികയിൽ പേര് ഉൾപ്പെട്ടതോടെ ശോഭാ കരന്താജെ തന്നെ വിളിച്ച് അബദ്ധം പറ്റിയ കാര്യം വ്യക്തമാക്കിയിരുന്നതായും അശോക് പൂജാരി പറഞ്ഞു.

എന്നാൽ മോദി ഉൾപ്പടയുളളവർ 23 പേരുടെ ബലിദാനിയായ ആൾ വേദിയിലും ചാനലിലും.
കർണാടകയിൽ ബിജെപി വെട്ടിലായി. ബലിദാനികളുടെ പട്ടിക ഉയർത്തിയാണ് കർണാടക തെരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്നത്.

പട്ടികയിലുളള 14 പേർ മറ്റുകാരണങ്ങൾകൊണ്ട് മരണമടഞ്ഞവരും ആത്മഹത്യചെയ്തവരുമാണെന്ന് കോൺഗ്രസ് വെ‍ളിപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here